---
title: "തലശേരിയിൽ സംഗമം മേൽപ്പാലത്തിൽ ബസും കാറും കൂട്ടിയിടിച്ചു ; പാലത്തിൽ ഗതാഗതം സ്തംഭിച്ചു"
english_title: "Bus and car collide on Sangamam flyover in Thalassery; traffic on the bridge comes to a standstill"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/369978/Bus and car collide on Sangamam flyover in Thalassery; traffic on the bridge comes to a standstill"
published_at: "2026-07-02T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4642ca1cdd2_1001305834.jpg"
keywords: ["Thalassery", "Sangamam auditorium", "Accident"]
---

# തലശേരിയിൽ സംഗമം മേൽപ്പാലത്തിൽ ബസും കാറും കൂട്ടിയിടിച്ചു ; പാലത്തിൽ ഗതാഗതം സ്തംഭിച്ചു

> **Lead Summary:** തലശേരി : തലശേരി സംഗമം മേൽപ്പാലത്തിൽ ബസും കാറും കൂട്ടിയിടിച്ചു. ഇതേ തുടർന്ന് പാലത്തിൽ ഗതാഗതസ്തംഭനമനുഭവപ്പെട്ടു. റെയിൽവേസ്റ്റഷൻ ഭാഗത്തു നിന്നും പാലത്തിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിൽ കൂത്ത്പറമ്പിൽ നിന്നും തലശേരിക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

## Article Content

തലശേരി : തലശേരി സംഗമം മേൽപ്പാലത്തിൽ ബസും കാറും കൂട്ടിയിടിച്ചു. ഇതേ തുടർന്ന് പാലത്തിൽ ഗതാഗതസ്തംഭനമനുഭവപ്പെട്ടു. റെയിൽവേസ്റ്റഷൻ ഭാഗത്തു നിന്നും പാലത്തിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിൽ കൂത്ത്പറമ്പിൽ നിന്നും തലശേരിക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

യാത്രക്കാർക്ക് പരിക്കേറ്റില്ല. ബസിന്റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്നാരോപിച്ച് അല്പനേരം വാക്കേറ്റമുണ്ടായി.

ഇതോടെ പാലത്തിലുടനീളം ഗതാഗതം തീർത്തും സ്തംഭിച്ചാവസ്ഥയിലായിരുന്നു. ട്രാഫിക് പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/369978/Bus and car collide on Sangamam flyover in Thalassery; traffic on the bridge comes to a standstill)